---
title: "ചൊക്ലി  ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ;  30,1 തീയതി കളിലായി പെരിങ്ങത്തൂർ എൻ.എ. എം. ഹയർ സെക്കൻഡറി സ്കൂളിൽ"
english_title: "Chokli Sub District School Science Festival Sept 30 Oct 1 Peringathur NAM HSS"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384605/ chokli-science-festival-sept-30-oct1-peringathur-nam-hss"
published_at: "2026-09-28T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba92b753b98_Untitled-12_copy.jpg"
keywords: []
---

# ചൊക്ലി  ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ;  30,1 തീയതി കളിലായി പെരിങ്ങത്തൂർ എൻ.എ. എം. ഹയർ സെക്കൻഡറി സ്കൂളിൽ

> **Lead Summary:** ചൊക്ലി; ചൊക്ലി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം 30,1 തീയതി കളിലായി പെരിങ്ങത്തൂർ എൻ.എ. എം. ഹയർ സെക്കൻഡറി സ്കൂളിൽ 75 വിദ്യാലയങ്ങളിൽ നിന്നായി 3500 ഓളം വിദ്യാർഥികൾ 203 ഇനങ്ങളിലായി മത്സരിക്കും .പ്രവൃത്തി പരിചയ മേള ,ഗണിത ശാസ്ത്ര മേള, സാമൂഹിക ശാസ്ത്ര മേള ഐ ടി മേള എന്നിവയും ശാസ്ത്രമേളയെടൊപ്പം നടക്കും. ബുധനാഴ്ച രാവിലെ 10 മണിക്ക് പാനൂർ നഗരസഭ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ ഉദ്ഘാടനം ചെയ്യും. എ ഇ ഒ ശ്രീജേഷ് കെ പി അധ്യക്ഷത വഹിക്കും.

## Article Content

ചൊക്ലി; ചൊക്ലി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം 30,1 തീയതി കളിലായി പെരിങ്ങത്തൂർ എൻ.എ. എം. ഹയർ സെക്കൻഡറി സ്കൂളിൽ 75 വിദ്യാലയങ്ങളിൽ നിന്നായി 3500 ഓളം വിദ്യാർഥികൾ 203 ഇനങ്ങളിലായി മത്സരിക്കും .പ്രവൃത്തി പരിചയ മേള ,ഗണിത ശാസ്ത്ര മേള, സാമൂഹിക ശാസ്ത്ര മേള ഐ ടി മേള എന്നിവയും ശാസ്ത്രമേളയെടൊപ്പം നടക്കും. ബുധനാഴ്ച രാവിലെ 10 മണിക്ക് പാനൂർ നഗരസഭ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ ഉദ്ഘാടനം ചെയ്യും. എ ഇ ഒ ശ്രീജേഷ് കെ പി അധ്യക്ഷത വഹിക്കും.

സമാപന സമ്മേളനം പാനൂർ നഗരസഭ വൈസ് ചെയർമാൻ ടി എം ബാബുരാജ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. പാനൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന കെ സി അധ്യക്ഷത വഹിക്കും. വാർത്താ

സമ്മേളനത്തിൽ ജനറൽ കൺവീനർ എം അബ്ദുൽ ഹമീദ്, പ്രധാനധ്യാപകൻ വികെ അബ്ദുൽ നാസർ, ഉപ പ്രധാനധ്യാപകൻ കെടി ജാഫർ, പിടിഎ പ്രസിഡണ്ട് എൻ എ മുനീർ, സ്റ്റാഫ് സെക്രട്ടറി യുകെ അഷ്റഫ്, പ്രചരണ കമ്മിറ്റി ചെയർമാൻ എൻ എ ഇസ്മായിൽ, കൺവീനർ കെകെ മുനീർ, റഫീഖ് കാരക്കണ്ടി, എം പി അബ് ദുൽ കരീം, കെപി സുബൈർ, പി കെ നൗഷാദ്, അബ്ദുൽ ജലീൽ എ, മുഹമ്മദ് കൊട്ടാരത്ത്, ജബ്ബാർ കുന്നോത്ത്, കെവി മഹറൂഫ്

എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384605/ chokli-science-festival-sept-30-oct1-peringathur-nam-hss)